Follow Us On

25

June

2025

Wednesday

ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!

ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് പാപ്പാ  വത്തിക്കാനില്‍ സെമിനാരിക്കാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന്  ഒരു ഡീക്കന്‍ വളരെ ആകാംക്ഷപൂര്‍വ്വം പാപ്പയോടു ചോദിച്ചു; ‘പാപ്പയുടെ ഒരു ദിവസത്തെ പ്രാര്‍ത്ഥന സമയം എത്രയാണ്?’ അപ്പോള്‍ മാര്‍പാപ്പ പറഞ്ഞു; ‘ഞാന്‍ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പില്‍ ആരാധനയ്ക്കായി ഒത്തിരി സമയം  ഇരിക്കും, അങ്ങനെ ഇരിക്കുന്നത് വളരെ നല്ലതാണ്.’

അപ്പോള്‍ ഡീക്കന്‍ രസകരമായി ഒരു ചോദ്യം കൂടി ചോദിച്ചു; ‘അങ്ങനെ ഇരിക്കുമ്പോള്‍ ബോറടിക്കില്ലേ?’ മാര്‍പാപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു, തീര്‍ച്ചയായും ബോറടിക്കും. ‘അപ്പോള്‍ എന്ത് ചെയ്യും?’ ഡീക്കന് ആകാംഷയായി . പാപ്പ പറഞ്ഞു; ‘ബോറടിച്ചാലും ഞാന്‍ അവിടെത്തന്നെ ഇരിക്കും, ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ എന്റെ പ്രായം കൊണ്ടും ആരോഗ്യപ്രശ്‌നവും കൊണ്ടും ചിലപ്പോള്‍ ഞാന്‍ അറിയാതെ ഉറങ്ങിപ്പോകും.

‘മാര്‍പാപ്പ ആരാധനയ്ക്ക് മുന്നില്‍ ഉറങ്ങുമെന്നോ!’ പാപ്പാ ഇനി എന്താണ് പറയുന്നത് എന്നറിയാന്‍ ഡീക്കന്മാര്‍ കൗതുകത്തോടെ കാത്തിരുന്നു. അടുത്ത ചോദ്യം ചോദിക്കും മുന്‍പേ പാപ്പാ  പറഞ്ഞു; ‘ഞാന്‍ ഈശോയെ നോക്കി ഇരിക്കും, ഈശോ എന്നെ നോക്കി ഇരിക്കും, ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയാലും ഈശോ എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടാവും!’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?