വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തിന് സാക്ഷ്യമായി ലിയോ പാപ്പായുടെ പേരില്‍ വ്യാജവീഡിയോ. ബുര്‍ക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയ്ക്ക് ലിയോ പതിനാലാമാന്‍ പാപ്പാ അയച്ചതെന്ന പേരിലുള്ള വ്യാജവീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പാപ്പയുടെ സന്ദേശമെന്ന രീതിയില്‍ ലോകമെങ്ങും പ്രചരിക്കപ്പെട്ടത്.
സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലിയോ പാപ്പായുടെ പ്രഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, വത്തിക്കാന്‍ രേഖകള്‍, പാപ്പായുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാര്‍ത്തകളുടെ നിജസ്ഥിതി വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുര്‍ക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയുടെ ഒരു കത്തിന് മറുപടിയെന്ന പേരില്‍ 36 മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ഒരു വ്യാജ വീഡിയോയാണ്
വ്യാപകമായി പ്രചരിച്ചത്. മെയ് 12-ന് ലിയോ പതിനാലാമന്‍ പാപ്പാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ നിര്‍മിത ബുദ്ധിയുപയോഗിച്ച് മോര്‍ഫ് ചെയ്താണ് പാപ്പായുടെ പേരില്‍ വ്യാജവീഡിയോ നിര്‍മിക്കപ്പെട്ടത്. പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയുടെ വാക്കുകള്‍, ഉപേക്ഷയുടെയും, ചൂഷണത്തിന്റെയും ഇരട്ടവാളിനാല്‍ മുറിവേല്‍പ്പിക്കപ്പെട്ട ഒരു ഭൂഖണ്ഡത്തിന്റെ ന്യായപൂര്‍ണമായ വിലാപമാണെന്ന സാക്ഷ്യത്തോടെ ലിയോ പാപ്പാ സംസാരിക്കുന്നതായാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ഈ വീഡിയോയില്‍ കാണാനാകുക.
Leave a Comment
Your email address will not be published. Required fields are marked with *