കാക്കനാട് : ‘ലഹരിക്കെതിരെ ഞാനും’ എന്ന സിഗ്നേച്ചര്‍ പ്രോഗ്രാം എറണാകുളം, തൃക്കാക്കര ഭാരത മാതാ കോളേജില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, ഡോ. ജാക്സണ് തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ വി .എം റോബിന്, സിസ്റ്റര്‍ ഡോ. റിന്റു വര്‍ഗീസ്, ഡോ. ലിന്‍സ് സൈമണ്‍, ആസിഫ് റഷീദ്, സോഫിയ ആന്റണി, ആദിത്യന് വിജിത് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *