ജോസഫ് മൈക്കിള്‍
ഛത്തീസ്ഗഡ് ജയിലില്‍ അടക്കപ്പെട്ട മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കുംവേണ്ടി കേരള ത്തിന്റെ തെരുവീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിലവിളി ക്കുകയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സമകാലിക കേരളത്തില്‍ അടുത്ത കാലത്തെങ്ങും ഒറ്റക്കെട്ടായി പൊതു സമൂഹവും മാധ്യമങ്ങളും ഒരുപോലെ രംഗത്തുവന്ന മറ്റൊരു സംഭവമില്ല. എന്നാല്‍, ജൂലൈ 25ന് അറസ്റ്റിലായ അവര്‍ക്ക് ഇത് എഴുതുന്ന 31-ാം തീയതിയും ജാമ്യം ലഭിച്ചിട്ടില്ലെന്നതാണ് ദുഃഖകരം.
ന്യൂനപക്ഷ ‘സ്നേഹിക’ളായ കേന്ദ്രമന്ത്രിമാര്‍
രണ്ടു കോടതികള്‍ ജാമ്യം നിഷേധിച്ചു എന്നുമാത്രമല്ല, കേസ് എന്‍ഐഎ കോടതിക്കു വിടുകയും ചെയ്തിരിക്കുന്നു. രാജ്യവും ഛത്തീസ്ഗഡ് സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ കേരള ത്തിലെ നേതാക്കന്മാര്‍ ന്യായീകരിച്ചത് സാങ്കേതികത്വത്തിന്റെ പേരിലാണ് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും എന്‍ഐഎ കോടതിയില്‍നിന്നും രണ്ടു ദിവസത്തിനുള്ളില്‍ നിഷ്പ്രയാസം ജാമ്യം ലഭിക്കുമെന്നുമാണ് (എന്‍ഐഎ കോടതിയില്‍നിന്നും ജാമ്യം ലഭിച്ചാല്‍ അതില്‍ ബിജെപിയുടെ റോള്‍ എന്താണ്?) ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല, അവര്‍ വെറും നിരപരാധികളാണ്. ന്യായീകരണങ്ങള്‍ ഇങ്ങനെ നീളുകയാണ്.
പക്ഷേ, കോടതി വിധി പുറത്തുവന്നപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. കേസ് ഈ കോടതി പരിഗണിക്കാന്‍ പാടില്ലെന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ വാദങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് എന്‍ഐഎ കോടതിക്ക് വിടുന്നു എന്ന് വ്യക്തമായി ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇരയ്ക്കൊപ്പമാണെന്ന് ആണയിട്ടുകൊണ്ട് വേട്ടക്കാരനൊപ്പം ഓടുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് ഇനി കയ്യില്‍ വച്ചാല്‍ മതി. മലയാളികള്‍ മണ്ടന്മാരല്ല. കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരുടെ ന്യൂനപക്ഷ സ്നേഹത്തില്‍ ഇനി ആര്‍ക്കും സംശയം ഇല്ലല്ലോ.
സുപ്രീംകോടതിയിലെ മുതിര്‍ന്ന
അഭിഭാഷകര്‍ അനിവാര്യം
ഇല്ലാക്കഥ കേസ് ആക്കി മാറ്റി പോലീസിനെ സ്വാധീനിച്ചും ഭീഷണികള്‍ മുഴക്കിയും രണ്ട് സിസ്റ്റേഴ്സിനെ ജയിലിലാക്കാന്‍ നേതൃത്വം നല്‍കിയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ജാമ്യം നിഷേധിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ കോടതിവളപ്പില്‍ ആഹ്ലാദപ്രകടനം നടത്തി. ജാമ്യാപേക്ഷ കോടതി പരിഗണിക്കു ന്നതറിഞ്ഞ് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷിത്തിന്റെ യുവജനവിഭാഗമാണ് ബജ്റംഗദള്‍. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘടനയാണ്. ഈ കേസ് നല്‍കിയ ബജ്റംഗദള്‍ പ്രവര്‍ത്തക നുവേണ്ടി കോടതിയില്‍ ഹാജരായത് അഭിഭാഷകരുടെ അഞ്ചംഗ സംഘമാണെന്ന വിവരംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കേരളം മുഴുവന്‍ ഈ വിഷയം ഏറ്റെടുത്തതിനൊപ്പം പാര്‍ലമെ ന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കപ്പെടുകയും വലിയ ബഹളങ്ങള്‍ക്കു കാരണമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കേസില്‍ ഇതുവരെയും ഇടപെട്ടിട്ടില്ല. ബിജെപിയുടെ ദേശീയ നേതൃത്വം ഛത്തീസ്ഗഡ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയാല്‍ ജാമ്യാപേ ക്ഷയുടെ കാര്യത്തില്‍ തീരുമാനമാകും. പാര്‍ട്ടിയുടെ ഏതെങ്കിലും നേതാക്കന്മാര്‍ ഉള്‍പ്പെട്ട കേസ് ആയിരുന്നെങ്കില്‍ ഇത്തരമൊരു നിലപാട് അവര്‍ കോടതിയില്‍ സ്വീകരിക്കുമായിരുന്നോ?
വളരെ ഗുരുതരമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. കേസ് എന്‍ഐഎ കോടതിയില്‍ എത്തിയാല്‍ അനന്തമായി നീളാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. സുപ്രീംകോട തിയിലെ മികച്ച മുതിര്‍ന്ന അഭിഭാഷകരുടെ സംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നീതിനിഷേധം തുടര്‍ക്കഥ
ജയിലും കള്ളക്കേസുകളുമായി ക്രിസ്ത്യന്‍ മിഷനറിമാരെ ഭയപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്. വെല്ലുവിളികള്‍ ഉയരുന്ന സ്ഥലങ്ങളില്‍ വിശ്വാസം തളരുകയല്ല ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ പീഡനം നടന്നത് ഒഡീഷയിലെ കാണ്ടമാലില്‍ ആയിരുന്നു. 2008ല്‍ ഓഗസ്റ്റില്‍ ആരംഭിച്ച കലാപം 100 പേരുടെ ജീവനെടു ത്തതിനൊപ്പം അതു വിതച്ച നഷ്ടങ്ങള്‍ ഭയാനകമായിരുന്നു. കേസ് അധികാരം ഉപയോഗിച്ച് തേച്ചുമായിച്ചു കളയാന്‍ സം സ്ഥാന ഭരണത്തിന്റെ ഭാഗമായിരുന്ന ബിജെപിക്ക് കഴിഞ്ഞെന്നത് യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍, ക്രിസ്തീയ വിശ്വാസം ഒഡീഷയില്‍ വളരെ ശക്തമായി തഴച്ചുവളരുന്നത് ഇപ്പോള്‍ കാണ്ടമാലിലാണെന്നത് വര്‍ത്തമാന കാല ചരിത്രമാണ്. സന്യസ്ത-വൈദിക ദൈവവിളികള്‍ ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതും കാണ്ടമാ ലില്‍നിന്നാണ്.
വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷനറിമാരും വിശ്വാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത നീതിനിഷേധത്തിലേക്കാണ് ഈ കേസ് വിരല്‍ചൂണ്ടുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *