Follow Us On

15

June

2025

Sunday

ബിഷപ്ഹൗസില്‍ സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബിഷപ്ഹൗസില്‍ സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സഹായം ചോദിച്ചെ ത്തിയാള്‍ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു.
ഇന്നലെ (ജൂണ്‍ 13) രാവിലെ 11.15നാണ് സംഭവം. ബിഷപ്‌സ് ഹൗസില്‍ എത്തിയ ഭീമനടി സ്വദേശിയായ പ്രതി മുഹമ്മദ് മുസ്തഫ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതലയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊക്യുറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാല്‍ തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് കറിക്കത്തികൊണ്ട് ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തുകയായിരുന്നു.
വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ കുത്തിയെങ്കിലും പരിക്കുകള്‍ ഗുരുതമല്ല. ബഹളം കേട്ട് മറ്റുള്ളവര്‍ പെട്ടെന്ന് എത്തി അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പ്രതി മുഹമ്മദ് മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍
ഹാജരാക്കിയ പ്രതിയെ സബ്ജയിലേക്ക് റിമാന്‍ഡ് ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?