തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് , നേഴ്‌സിംഗ് കോളേജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠന വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വായനാ വാരാഘോഷം നടത്തി.
പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ വാരാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കായി ഒരു മാസമായി നടത്തിയ സാഹിത്യ, ക്വിസ്, മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈശാഖന്‍ വിതരണം ചെയ്തു.
മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ മാഗസിന്റെ പ്രമോ റിലീസ്, സീനിയര്‍ സയന്റിഫിക് റിസേര്‍ച്ച് ഓഫീസര്‍ ഡോ. ജോബി തോമസ് എഴുതിയ നാല് പുസ്തകങ്ങളുടെ പ്രകാശനവും വൈശാഖന്‍ നിര്‍വഹിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ‘വായനയും മാനസിക ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ അമല കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. സാജു സി. ആര്‍ അവതരിപ്പിച്ചു.
പി.എന്‍ പണിക്കര്‍ അനുസ്മരണം കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സഡ് സ്റ്റഡീസ് ലൈബ്രേറിയന്‍ ഡോ. ബി.ഷാജി നടത്തി.
ഡെപ്യൂട്ടി ലൈബ്രേറിയന്‍ ജിക്കോ ജെ.കോടങ്കണ്ടത്ത്, ചീഫ് ലൈബ്രേറിയന്‍ ഡോ. എ. റ്റി ഫ്രാന്‍സിസ്, ഡോ. ലോല ഭാസ്, സിസ്റ്റര്‍ ഡോ. ലിത ലിസ്ബത്ത്, ഡോ. സാവിത്രി എം.സി, ഡോ. ജയദീപ്, ലൈബ്രേറിയന്‍ ലിറ്റി വി.ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അമല ഓങ്കോളജി വാര്‍ഡിലേക്ക് പ്രജ്യോതി നികേതന്‍ കോളേജ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ തദവസരത്തില്‍ ഏറ്റുവാങ്ങി.
Leave a Comment
Your email address will not be published. Required fields are marked with *