Follow Us On

01

November

2025

Saturday

ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്; അക്രമികളെ ഭയന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വിശ്വാസികള്‍

ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്; അക്രമികളെ ഭയന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വിശ്വാസികള്‍
ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്. ഇതുമൂലം മര്‍ദ്ദനത്തിന് ഇരകളായവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇനിയും  ഏതു സമയത്തും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലെ കൊട്ടമാറ്റേരു ഗ്രാമത്തില്‍ ഈ മാസം 21ന് രാവിലെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദനം അഴിച്ചുവിട്ടത്. മാരകായുധങ്ങളും വടികളുമായി വിശ്വാസികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ മല്‍ക്കാന്‍ഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ അടുത്തുള്ള ഒരു പള്ളിയില്‍ അഭയം തേടുകയായിരുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന് ക്രൈസ്തവരോട് ബജ്‌റംഗദള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജന്മനാ ക്രിസ്ത്യാനികളായ അവര്‍ ആ ആവശ്യം അംഗീകരിക്കാന്‍ തയാറിയില്ല. അതേതുടര്‍ന്നായിരുന്നു ആയുധങ്ങളുമായി പുറത്തുനിന്ന് എത്തിയ ഒരു സംഘം കൊടിയ മര്‍ദ്ദനം അഴിച്ചുവിട്ടത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പോലീസ് കാര്യക്ഷമമായി ഇടപെടുമെന്ന് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കാന്‍ പോലീസിന്റെ  മേല്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?