വാഷിംഗ്ടണ്‍ ഡിസി: വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ചും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തെ അപലപിച്ച് ജനപ്രതിനിധി റിലി മൂറും സെനറ്റര്‍ ജോഷ് ഹാവ്ലിയും യുഎസ് കോണ്‍ഗ്രസില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു. മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്നതിന് വ്യാപാര, സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളുള്‍പ്പടെയുള്ള നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ട്രംപ് ഭരണകൂടത്തോട് ഈ പ്രമേയം ആവശ്യപ്പെടുന്നു.
ലോകമെമ്പാടുമുള്ള 38 കോടി ക്രൈസ്തവര്‍ ക്രൈസ്തവര്‍ ഈജിപ്ത്, നൈജീരിയ, ഇറാന്‍, പാകിസ്ഥാന്‍, സിറിയ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ സാരമായ പീഡനങ്ങളും വിവേചനവും നേരിടുന്നുണ്ടെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ 2025 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് ഉദ്ധരിച്ച് പ്രമേയം വ്യക്തമാക്കുന്നു. കൊലപാതകങ്ങള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, ആരാധനാ അവകാശങ്ങള്‍ നിഷേധിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കുടിയിറക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പീഡനങ്ങള്‍ നിരവധി രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്നതായി 2025 വേള്‍ഡ് വാച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.
മതവിശ്വാസത്തിന്റെ പേരില്‍ ആരും പീഡനം നേരിടരുതെന്ന് പ്രമേയത്തെ പിന്തുണയ്ക്കുന്ന എഡിഎഫ് ഇന്റര്‍നാഷണലിന്റെ ആഗോള മതസ്വാതന്ത്ര്യ ഡയറക്ടര്‍ കെല്‍സി സോര്‍സി പറഞ്ഞു. എന്നിരുന്നാലും, ലോകമെമ്പാടും, പ്രത്യേകിച്ച് പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും, ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗമായി തുടരുന്നു. ഈ ഗുരുതരമായ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് യുഎസിനെ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതിന് പ്രമേയത്തെ അഭിനന്ദിക്കുന്നതായി കെല്‍സി കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *