വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ വര്‍ഷം യുഎസില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനമായി ഫ്‌ളോറിഡയെ തിരഞ്ഞെടുത്തു. ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാമത്തെ വാര്‍ഷിക റിലീജിയസ് ലിബര്‍ട്ടി ഇന്‍ ദി സ്റ്റേറ്റ്‌സ് റിപ്പോര്‍ട്ടിലാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഫ്‌ളോറിഡ മുന്‍പന്തിയിലെത്തിയത്. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎസിലെ ഏറ്റവും വലിയ നിയമ സംഘടനയായ ഫസ്റ്റ് ലിബര്‍ട്ടി, ജൂലൈ 21 നാണ് രാജ്യത്തെ 50 സംസ്ഥാനങ്ങളിലെയും മതസ്വാതന്ത്ര്യ സംരക്ഷണത്തെ റാങ്ക് ചെയ്യുന്ന വാര്‍ഷിക സൂചിക പുറത്തിറക്കിയത്.
വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, ടൂറിസം എന്നിവയില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള ഫ്‌ളോറിഡ ഇപ്പോള്‍, മതസ്വാതന്ത്ര്യത്തിലും ഒന്നാമതെത്തിയതായി ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ ഡി സാന്റിസ് പ്രതികരിച്ചു. ‘അമേരിക്കയുടെ അടിത്തറയ്ക്കും പ്രവര്‍ത്തനത്തിനും മതസ്വാതന്ത്ര്യം നിര്‍ണായകമാണ്, ഈ അവകാശം സംരക്ഷിക്കുന്നതില്‍ ഫ്‌ളോറിഡ മികവ് പുലര്‍ത്തുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ ഡി സാന്റിസ് പറഞ്ഞു.
74.6 ശതമാനം സ്‌കോറുമായി ഫ്‌ളോറിഡ ഒന്നാം സ്ഥാനത്തത്ത് എത്തിയപ്പോള്‍, മൊണ്ടാന (70.6 ശതമാനം), ഇല്ലിനോയിസ് (68.8 ശതമാനം), ഒഹായോ (66.9 ശതമാനം), മിസിസിപ്പി (66.4 ശതമാനം) എന്നീ സംസ്ഥാനങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *