കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി വേദനാജനകവും അപലപനീയ വുമാണെന്നും കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെസിഎഫ് അഭ്യര്‍ത്ഥിച്ചു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെയും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തവര്‍ ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ള ണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *