Follow Us On

02

September

2025

Tuesday

വത്തിക്കാന്റെ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മലയാളി വൈദികന്‍ നിയമിതനായി

വത്തിക്കാന്റെ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മലയാളി വൈദികന്‍ നിയമിതനായി
കൊച്ചി: വത്തിക്കാനിലെ  വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസത്തിന്റെ (WOT) സ്ഥിരം നിരീക്ഷകനായി മോണ്‍. ജെയിന്‍ മെന്റസിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു.
നിലവില്‍ അദ്ദേഹം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചറില്‍ കൗണ്‍സിലറായി സേവനമനുഷ്ഠിക്കുകയാണ്. സ്ഥിരം നിരീക്ഷകന്റെ ഓഫീസ് സ്‌പെയിനിലെ മാഡ്രിഡിലാണെങ്കിലും, അദ്ദേഹം വത്തിക്കാനിലെ വസിതിയിലായിരിക്കും താമസം.  WOTയുടെ സ്ഥിരം നിരീക്ഷകന്‍ എന്ന നിലയില്‍, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന  WOTയിലെ എല്ലാ സമ്മേളനങ്ങളിലും യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും.
വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാ ഇടവകാംഗമായ മോണ്‍.ജെയിന്‍മെന്‍ന്റസ് 1992 ജനുവരി 29 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ഡോ. കൊര്‍ണേലിയസ് ഇലഞ്ഞിക്കലില്‍നിന്നും എറണാ കുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് പാലാരിവട്ടം സെന്റ് ജോണ്‍ ദി  ബാപ്റ്റിസ്റ്റ് ഇടവകയില്‍ സേവനം ചെയ്തു. തുടര്‍ന്ന് വരാപ്പുഴ അതിരൂപതയുടെ വൈസ് ചാന്‍സിലര്‍ ആയി നിയമിക്കപ്പെട്ടു.
1993 ഓഗസ്റ്റ് 18ന് അദ്ദേഹം റോമിലേക്ക് ഉന്നത പഠനത്തിനായി പോയി. റോമില്‍ ഡിപ്ലോമാറ്റിക് സ്‌കൂള്‍ ഓഫ് വത്തിക്കാന്‍, Pontificia Accademia Ecclesiastica യില്‍ നിന്നും1997 മെയ് 27ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ്നേടി.
ഉഗാണ്ട, പനാമ, ഉറുഗ്വേ, ഫിലിപ്പീന്‍സ്, ഗ്വാട്ടിമാല, സെനഗല്‍, ലെബനന്‍, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?