Follow Us On

11

September

2025

Thursday

ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു

ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതല്‍ നോര്‍ത്ത് പറവൂര്‍ ജൂബിലി ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ , തൈക്കൂടം സെന്റ് റാഫേല്‍ , തുതിയൂര്‍ ഔവ്വര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പള്ളികളില്‍ വികാര്‍ കോഓപ്പറേറ്ററായും, ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തോട്ടക്കാട്ടുകര സെന്റ് ആന്‍സ്, കാരമൗണ്ട് കാര്‍മ്മല്‍, തുരുത്തൂര്‍ സെന്റ് തോമസ്, മാളപള്ളിപ്പുറം സെന്റ് ആന്റണി, മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ്, ചെട്ടിക്കാട് സെന്റ് ആന്റണി, ചാലക്കുടി ഹോളി ഫാമിലി, കുഞ്ഞിതൈ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളികളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
കുറ്റിക്കാട് സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് – ഇന്‍ -ചാര്‍ജ് ആയും മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരി റെക്ടറായും, ആലുവ കാര്‍മ്മല്‍ഗിരി സെമിനാരി, കളമശേരി സെന്റ് ജോസഫ്‌സ്  മൈനര്‍ സെമിനാരി, മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരി, കുറ്റിക്കാട് സെന്റ് ആന്റണീസ് മൈനര്‍ സെമി നാരികളില്‍ ആത്മീയ പിതാവായും സേവനം ചെയ്തിരുന്നു.
വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കേളന്തറയില്‍ നിന്ന് 1976 ഏപ്രില്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. ഗോതുരുത്ത് പരേതരായ തട്ടകത്ത് ചീക്കുവിന്റെയും ത്രേസ്യയുടെയും മകനാണ്. സഹോദരിമാര്‍: മേരി (ഗോതുരുത്ത്), പരേതരായ സെലീന (തുരുത്തിപ്പുറം), റെജീന (മുട്ടിനകം).
ഇന്നു (സെപ്റ്റംബര്‍11) വൈകുന്നേരം 4 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ദിവ്യബലിയും തുടര്‍ന്ന് സംസ്‌കാരവും നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?