കാക്കനാട്: സീറോമലബാര്‍ സഭ 2026 സമുദായ ശാക്തീകര ണവര്ഷമായി ആചരിക്കുന്നു. ഇത് സംബന്ധിച്ച മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍ ഇന്നലെ (ഒക്ടോബര്‍ 12 ഞായര്‍) സീറോമലബാര്‍സഭയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനമധ്യേ വായിച്ചു. അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളുടെയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവന്ന പഠനങ്ങളുടെയും വെളിച്ചത്തിലാണ് വര്‍ഷാചരണം പ്രഖ്യാപിച്ചത്.
സഭാംഗംങ്ങളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികളുടെ ആത്മീയ മേഖലയില്‍ എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സമുദായ ശാക്തീകരണവര്‍ഷം ആചരിക്കുന്നത്.
സമുദായ ശാക്തീകരണവര്ഷാചരണം ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്ത്വം സീറോമലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷനെയാണ് ഏല്പി ച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കര്‍മ്മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രണ്ടാമത്തെതു പ്രായോഗികഘട്ടമാണ്. സീറോമലബാര്‍ സഭ ഒരു സമുദായം എന്ന നിലയില്‍ നിലനില്ക്കുന്നതിനും വളരുന്ന തിനും സഹായകമാകുന്ന കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സമുദായ ശാക്തീകരണവര്ഷാചരണത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് എല്ലാ രൂപതകളിലും ക്രമീകരണങ്ങള്‍ ഉണ്ടാക ണമെന്നു മേജര്‍ ആര്‍ച്ചുബിഷപ് സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *