തൃശൂര്‍: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി തൃശൂര്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളിലൂടെ രണ്ടു ദിവസങ്ങളിലായി നടത്തുന്ന വിളംബര ജാഥ തുടങ്ങി.
ലൂര്‍ദ് കത്തീഡ്രലില്‍ നിന്നും ആരംഭിച്ച ജാഥ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര ഫ്‌ലാഗ് ഓഫ് ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഒക്ടോബര്‍ 17 ന് തൃശൂരില്‍ സ്വീകരണം നല്‍കും. 17 ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൃശൂര്‍ അതിരൂപത അതിര്‍ത്തിയായ ചേലക്കരയില്‍ എത്തിച്ചേരും. 3 മണിക്ക് എരുമപ്പെട്ടി സെന്ററില്‍ സ്വീകരണം നല്‍കും.
വൈകുന്നേരം അഞ്ചിന് തൃശൂര്‍ ജില്ല ആശുപത്രി പരിസരത്ത് നിന്ന് ജാഥയായി കോര്‍പ്പറേഷന് മുന്നില്‍ എത്തിച്ചേരുന്ന യാത്രക്ക് നല്‍കുന്ന സ്വീകരണ സമ്മേളനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും.
തൃശൂര്‍ അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, അതിരൂപത ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറ, മോണ്‍. ജെയ്‌സന്‍ കൂനംപ്ലാക്കല്‍, സെക്രട്ടറി കെ.സി ഡേവീസ്, ട്രഷറര്‍ റോണി അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *