ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ആന്റോ പാറാശേരി (58) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1995 ഡിസംബര്‍ 27ന് മാര്‍ ജെയിംസ് പഴയാറ്റില്‍ മെത്രാനില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു.
ഇരിങ്ങാലക്കുട രൂപത കാത്തലിക് ലേബര്‍ അസോസിയേഷന് ഡയറക്ടര്‍, സാക്രിസ്റ്റന്‍ ഫെല്ലോഷിപ്പ് ഡയറക്ടര്‍ മാള, ജീസസ് ട്രെയിനിംഗ് ബി.എഡ് കോളേജ് & ആവേ മരിയ ടിടിഐ എക്സി്ക്യൂട്ടീവ് ഡയറക്ടര്‍, പ്രീസ്റ്റ് വെല്‍ഫയര്‍ ഫണ്ട് സെക്രട്ടറി, ദീപിക റീജിയണല്‍ മാനേജര്‍, മദ്രാസ് മിഷന് അസിസ്റ്റന്റ് ചാപ്ലിന്, രൂപത ഇന്റേണല്‍ ഓഡിറ്റര്‍ എന്നീ നിലകളിലും വിവിധ കോണ്‍വെന്റുകളുടെ കപ്ലോന്‍ എന്ന നിലകളിലും സേവനമ നുഷ്ഠിച്ചിട്ടുണ്ട്.
പറപ്പൂക്കര ഫൊറോനാ, മാള ഫൊറോനാ ഇടവകകളില്‍ അസ്തേന്തിയായും പെരുമ്പടപ്പ്, ചെന്ദ്രാപ്പിന്നി ഈസ്റ്റ്, ഊരകം, കല്ലംകുന്ന്, ഇരിഞ്ഞാലക്കുട ഡോളേഴ്സ്, വെള്ളാനി, പൂവത്തിങ്കല്‍, മൂര്‍ക്കനാട്, സേവിയൂര്‍, വെണ്ണൂര്‍, ഇഞ്ചക്കുണ്ട്, പരിയാരം ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പാറാശേരി റോക്കി – കാതറിന് ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് 17 ന് ആലമറ്റത്താണ് ജനിച്ചത്. ജോസ്, അന്നം ജോര്‍ജ്, ഫ്രാന്‍സിസ്, മേരി ജോസ്, സിസ്റ്റര്‍ മരിയ റോസ്, വര്‍ഗീസ്, പൗലോസ്, ജോയി, സിസ്റ്റര്‍ മരിയ ഇസബെല്‍, ബിജി ഷാജി എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം നവംബര്‍ 19 ബുധനാഴ്ച രാവിലെ 7 മണിക്ക് ചാലക്കുടി, സെന്റ് ജെയിംസ് ആശുപത്രിയോടനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദിക ഭവനത്തിലും, 8.30ന് ആലമറ്റത്തുള്ള ആന്റോ അച്ചന്റെ സഹോദരന് ജോയിയുടെ ഭവനത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.
ഉച്ചക്ക് 12 മണിക്ക് മൃതസംസ്കാര കര്‍മ്മത്തിന്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തില്‍ ആരംഭിക്കും. 12.30 മുതല്‍ ആലമറ്റം ഇടവക ദൈവാലയത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാ നയ്ക്കു ശേഷം ആലമറ്റം ഇടവക ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കാരം നടക്കും.
ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
















Leave a Comment
Your email address will not be published. Required fields are marked with *