Follow Us On

18

November

2025

Tuesday

ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ അപ്പസ്‌തോലിക് വിസിറ്റര്‍

ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ അപ്പസ്‌തോലിക് വിസിറ്റര്‍
കാക്കനാട്: ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനു ഭാരതത്തിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലിവഴി ലഭിച്ചു.
ഗള്‍ഫുനാടുകളില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള അജപാലനസംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതു മായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും കര്‍മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്‌തോലിക് വിസിറ്ററായി നിയമിച്ചിരിക്കുന്നത്.
അറേബ്യന്‍ ഉപദീപിലെ രണ്ട് അപ്പസ്‌തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്‌തോലിക് വിസിറ്റര്‍ പ്രവര്‍ത്തിക്കുന്നത്.തന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിര്‍ദേശിച്ചിട്ടുണ്ട്.
സീറോമലബാര്‍ സഭ മുഴുവനും പ്രത്യേകിച്ചു ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോള്‍ വത്തിക്കാന്‍ നടത്തിയിരിക്കുന്നത്.
 മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിലും പെര്‍മനന്റ് സിനഡംഗങ്ങളും 2024 മെയ് 13-ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഔപചാരികമായി സന്ദര്‍ശിച്ച യവസരത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പരിശുദ്ധ പിതാവ് പ്രഖ്യാപനം നടത്തിയത്.
 1965-ല്‍ തൃശൂര്‍ ജില്ലയിലെ മാളയില്‍ ജനിച്ച ഫാ. ജോളി വടക്കന്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂര്‍ രൂപതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.  1989-ല്‍ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റി ലില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മീഡിയായിലും മതബോധനത്തിലും ലൈസന്‍ഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.
രൂപതാ മീഡിയാ ഡയറക്ടര്‍, മതബോധന ഡയറക്ടര്‍, ബൈബിള്‍ അപ്പോസ്റ്റിലേറ്റ് ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു.  2013 മുതല്‍ 2019 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായിരുന്നു.
 2024 ജൂലൈ മുതല്‍ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?