കിവു: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോര്‍ത്ത് കിവു മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കത്തോലിക്ക ആശുപത്രിയില്‍ പതിനഞ്ച് പേരും പരിസര പ്രദേശങ്ങളിലുണ്ടായിരുന്ന അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. ഐഎസുമായി സഖ്യം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്) തീവ്രവാദികളാണ് ബ്യൂട്ടെംബോ-ബെനി രൂപതയിലെ ബയാംബ്വെ പട്ടണത്തില്‍ നടത്തിയ ആക്രമണത്തില്‍ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ നടത്തുന്ന ആരോഗ്യ കേന്ദ്രം അഗ്നിക്കിരയാക്കിയത്. പ്രസവവാര്‍ഡിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു.
നിരപരാധികളായ ഇരകളെ നിഷ്ഠൂരമായി കറുത്തറുത്ത് കൊല്ലുകയാണ് തീവ്രവാദികളുടെ ശൈലിയെന്ന് പ്രദേശത്ത് ശുശ്രൂഷ ചെയ്യുന്ന മിഷനറി വൈദികനായ ഫാ. പിയുമാറ്റി പറഞ്ഞു. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനിടയില്‍ അമ്മമാരെ വരെ കൊല്ലുന്ന ഇവര്‍ വിതയ്ക്കുന്ന ഭീകരത സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്നും മിക്കവാറും എല്ലാ ആഴ്ചയും സംഭവിക്കുന്ന കൂട്ടക്കൊലകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 27- ന് കൊമാണ്ടയിലെ (ഇറ്റുറി പ്രവിശ്യ) ഒരു ക്രൈസ്തവ ദൈവാലയത്തില്‍ അതിക്രമിച്ചു കയറി, വാളുകളും റൈഫിളുകളും ഉപയോഗിച്ച്, പ്രാര്‍ത്ഥനയില്‍ ഒത്തുകൂടിയ ഡസന്‍ കണക്കിന് ക്രിസ്ത്യാനികളെ കൊന്ന അതേ സംഘമാണെ് ബയാംബ്വെ ആക്രമണത്തിന് പിന്നിലെന്നും കരുതപ്പെടുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *