വത്തിക്കാന്‍ സിറ്റി: 2026 സെപ്റ്റംബര്‍ 25-27 വരെ വത്തിക്കാനില്‍ സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ലോക ശിശുദിനാചരണം നടക്കും ബുധനാഴ്ചത്തെ പൊതുദര്‍ശനസമ്മേളനത്തില്‍ ലിയോ 14 -ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അല്മായര്ക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനത്തിന്റെ അവസാനം, ഗാസയില്‍ നിന്നുള്ള 7 വയസുകാരന് മജ്ദ് ബെര്‍ണാഡും ഫാ. എന്‍സോ ഫോര്‍ച്യൂണാറ്റോയും ചേര്‍ന്ന് വരാനിരിക്കുന്ന ശിശുദിനത്തിന്റെ ഔദ്യോഗിക ലോഗോ പതിച്ച പതാക മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.
അഞ്ച് വയസിന് താഴെയുള്ള ഏകദേശം 13,000-ത്തോളം കുട്ടികള്‍ക്ക് അനുദിനം ജീവന് നഷ്ടമാകുകയും ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ സംഘര്‍ഷബാധിത മേഖലകളില്‍ കഴിയുകയും ചെയ്യുന്ന ലോകത്ത് ലിയോ പാപ്പയോടൊപ്പം മെച്ചപ്പെട്ട ഭാവി സാധ്യമാണെന്ന് തങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഫാ. എന്‍സോ ഫോര്ച്ചുണേറ്റോ പറഞ്ഞു. 2024-ല്‍ നടന്ന ആദ്യത്തെ ലോക ശിശുദിനത്തില്‍ 101 രാജ്യങ്ങളില്‍ നിന്നായി ഏകദേശം ഒരുലക്ഷത്തിലധികം കുട്ടികള്‍ വത്തിക്കാനില്‍ ഒരുമിച്ച്കൂടിയിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *