കാഞ്ഞിരപ്പള്ളി: കേരള സാമൂഹ്യ നീതി വകുപ്പ് കോട്ടയം ജില്ലാഓഫീസിന്റെആഭിമുഖ്യത്തില് ചെങ്കല്‍ 19-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഏയ്ഞ്ചല്‍സ് വില്ലേജില്‍ വെച്ച് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2025’ നടത്തി. വര്‍ണ്ണ ശോഭമായ റാലി സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി ബാബുരാജ് ഫ്‌ലാഗ് ഓഫ് ചെയ്തു.
സമ്മേളനത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ഫാ. റോയി മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിജു ബെന്‍, കെ.കെ. സുരേഷ്, സജിമോന്‍, ജേക്കബ് ളാക്കാട്ടൂര്‍, സജിതാ എസ്, കെ.കെ സാബു, സെബാസ്റ്റ്യന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷി മേഖലയില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ ഡോ. എ.ടി ത്രേസ്യാക്കുട്ടി,സുജാത കെ.ബി, ഫില്‍സ് മരിയ സാജു എന്നിവരെ ആദരിച്ചു. കോട്ടയം സിഎംഎസ് കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അജീഷ് കെ.ആര്‍ ക്ലാസ് നയിച്ചു.
കോട്ടയം ജില്ലയിലെ വിവിധ ഭിന്നശേഷി സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു.
















Leave a Comment
Your email address will not be published. Required fields are marked with *