യാവുണ്ട/കാമറൂണ്‍: നവംബര്‍ 15 ന് കാമറൂണിലെ ബമെന്‍ഡ അതിരൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികാനായ ഫാ. ജോണ്‍ ബെരിന്‍യുയ് ടാറ്റാഹ് മോചിതനായി. സായുധ വിഘടനവാദി പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ബെരിന്‍യുയിയുടെ മോചനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം മോചിതനായതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, ഫാ. ജോണ്‍ ആംഗ്ലോഫോണ്‍ പ്രദേശങ്ങളില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു.
തെക്കന്‍ കാമറൂണിയന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഭാഷണങ്ങള്‍ ഉണ്ടാകണമെന്നും, നീതിയും സമാധാനവും ഉണ്ടാകണമെന്നും, തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദികരെ തട്ടിക്കൊണ്ടുപോയ സംഭവം മേഖലയിലുടനീളം വ്യാപകമായ ആശങ്കയ്ക്ക് കാരണമായി. ആര്‍ച്ചുബിഷപ് എന്‍കിയ ഈ പ്രവൃത്തിയെ അപലപിക്കുകയും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ മതനേതാക്കളെയോ തദ്ദേശവാസികളെയോ ലക്ഷ്യം വയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *