ബംഗളൂരു: ഉണര്‍ന്നിരിക്കാനും പ്രത്യാശയോടെ കാത്തിരി ക്കാനുമുള്ള ആഹ്വാനമാണ് ജാഗോ എന്ന് ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂള. ബംഗളൂരു ക്രൈസ്റ്റ് അക്കാദമിയില്‍ മൂന്നു ദിവസങ്ങളിലായ നടന്ന ജീസസ് യൂത്തിന്റെ ദേശീയ യുവജന സമ്മേളനമായ ജാഗോ 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ ആത്മീയമായി ഉണര്‍ന്നിരിക്കുന്നവരും പ്രത്യാശയില്‍ വേരൂന്നിയവരുമാകണം. ദൈവത്തിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ നിലനില്‍ക്കുന്ന പ്രത്യാശയുടെ മാതൃകയാണ് സുവിശേഷത്തിലെ ശിമയോന്റെ ജീവിതം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യാശ നിറഞ്ഞ കാത്തിരിപ്പും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ഈ പ്രസ്ഥാനം ഉള്‍ക്കൊള്ളുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. ദിവ്യകാരുണ്യത്തിലും ദൈവവചനത്തിലും ദരിദ്രര്‍ക്കിടയിലും ക്രിസ്തുവിനെ തിരിച്ചറിയാനും വിശ്വാസ ത്തിന്റെ സന്തോഷകരമായ സാക്ഷികളായി ഈ കൂടിക്കാഴ്ച ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുപോകണമെന്നും കര്‍ദിനാള്‍ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
വിശ്വസ്തരായി തുടരാനും പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജീവിക്കാനും കര്‍ദിനാള്‍ ആന്റണി പൂള യുവജനങ്ങളെ ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജീസസ് യൂത്ത് അംഗങ്ങള്‍ ജാഗോയില്‍ പങ്കെടുത്തു.
















Leave a Comment
Your email address will not be published. Required fields are marked with *