കൊച്ചി: കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (സിഎടിഎഎല്) ഡയറക്ടായി റവ. ഡോ. സെലസ്റ്റിന്‍ പുത്തന്‍ പുരയ്ക്കല്‍ നിയമിതനായി.
കേരളത്തിലെ ചെറുകിട മത്സ്യത്തൊഴിലാളികളുടെ ബദല്‍ ഉപജീവന തന്ത്രങ്ങളും മത്സ്യബന്ധന മാനേജ്മെന്റ് രീതികളും എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. സെലസ്റ്റിന്‍ നിലവില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന്റെ മാനേജരാണ്. പശ്ചിമ കൊച്ചിയിലെ സൗദി സ്വദേശിയും ആലപ്പുഴ രൂപതാംഗവുമാണ്.
















Leave a Comment
Your email address will not be published. Required fields are marked with *