Follow Us On

06

March

2025

Thursday

നവംബർ 25: അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിൻ

അലക്‌സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീൻ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. തന്റെ 18-മത്തെ വയസ്സിൽ അവൾ ശാസ്ത്രവിജ്ഞാനത്തിൽ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികൾ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാൻ കഴിയാതെ വിശുദ്ധ ചക്രവർത്തിയായ മാക്‌സിമിന്റെ അടുക്കൽ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമർശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യ കാരണങ്ങൾ നിരത്തികൊണ്ട് അവൾ വാദിച്ചു. അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവർത്തി അവളെ തടവിലാക്കുവാൻ കൽപ്പിച്ചു. തുടർന്ന് ഏറ്റവും പ്രഗൽഭരായ ധാരാളം തത്വചിന്തകരെ വിളിച്ചു വരുത്തുകയും വിശുദ്ധയുമായി വാഗ്വാദത്തിൽ വിജയിക്കുവാൻ ധാരാളം പേരെ ഏർപ്പാടാക്കി. എന്നാൽ വിശുദ്ധയുടെ വാദത്തിലെ യുക്തിയിലും അവളുടെ വാക്ചാതുര്യത്തിലും, ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിലും ആശ്ചര്യപ്പെട്ട പണ്ഡിതന്മാർ സുവിശേഷത്തിനായി തങ്ങളുടെ ജീവൻ വരെ ബലികഴിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇതിൽ കോപാകുലനായ ചക്രവർത്തി വിശുദ്ധയെ ഇരുമ്പ് വടികൊണ്ട് മർദ്ദിക്കുവാനും മുള്ളാണികൾ നിറഞ്ഞ ചമ്മട്ടി കൊണ്ട് മുറിവേൽപ്പിക്കുവാനും ഉത്തരവിട്ടു. കൂടാതെ ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന് ദിവസത്തോളം കാരാഗ്രഹത്തിൽ പട്ടിണിക്കിടുവാനും കൽപ്പിച്ചു. ചക്രവർത്തിയുടെ ഭാര്യയും, സൈന്യാധിപനായ പോർഫിരിയൂസ് തടവറയിൽ വിശുദ്ധയെ സന്ദർശിച്ചു. വിശുദ്ധയുടെ വാക്കുകൾ അവരെയും ക്രിസ്തുവിലേക്കടുപ്പിച്ചു. ഒടുവിൽ എ.ഡി 312 നവംബർ 25 ന് ക്രിസ്തുവിന്റെ ഈ ദാസിയെ അവർ തലയറുത്ത് കൊലപ്പെടുത്തി. വിശുദ്ധയുടെ ശരീരം സിനായി കുന്നിലാണ് സംസ്‌കരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?