Follow Us On

04

June

2023

Sunday

മേയ് 25: വിശുദ്ധ ബീഡ്

മേയ് 25: വിശുദ്ധ ബീഡ്

ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്കാരവും മദ്ധ്യകാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത്.

‘ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ ബീഡ് അറിയപ്പെടുന്നു. വിശുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം എഴുതിയിട്ടുള്ള കാര്യങ്ങള്‍ ദേവാലയങ്ങളില്‍ പരസ്യമായി വായിക്കുമായിരുന്നു. വിശുദ്ധന്‍ എന്ന് വിളിക്കുവാന്‍ സാധിക്കാത്തത് കൊണ്ട് ‘സംപൂജ്യന്‍’ എന്ന വിശേഷണം അദ്ദേഹത്തിന്റെ നാമത്തിന്റെ കൂടെ ചേര്‍ക്കപ്പെട്ടു. നൂറ്റാണ്ടുകളോളം നിലനിന്ന വിശുദ്ധനെ വര്‍ണ്ണിച്ച് കൊണ്ടിരിന്ന ഒരു പദപ്രയോഗമായിരിന്നു അത്.

ബൈബിളിനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ബീഡ്. ബൈബിളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ദിനം പ്രതി വിശുദ്ധന്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കുമായിരിന്നു. ഒരു യഥാര്‍ത്ഥ ബെനഡിക്ടന്‍ സന്യാസിയായിരുന്ന വിശുദ്ധന്റെ ജീവിതം പ്രാര്‍ത്ഥനയും, പ്രവര്‍ത്തനങ്ങളുമായി ഓരോ ദിവസവും വളര്‍ന്ന് കൊണ്ടിരിന്നു. ഉയിര്‍പ്പ് തിരുനാളിന്റെ തലേദിവസം ഇംഗ്ലണ്ടിലെ ജാരോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്.

രാത്രിയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനക്കിടക്ക് തന്റെ അന്ത്യം സമീപിച്ചിരിക്കുന്നതായി വിശുദ്ധന് തോന്നി. അതിനാല്‍ വിശുദ്ധന്‍ ആവശ്യമായ അന്ത്യ കൂദാശകള്‍ സ്വീകരിച്ചുകൊണ്ട് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന്‍ മാതാവിന്റെ സ്തോത്ര ഗീതം ആലപിച്ച് കൊണ്ട് വിശുദ്ധന്‍ തന്റെ സഹോദരന്‍മാരെ ആശ്ലേഷിക്കുകയും പിന്നീട് നിലത്ത് വിരിച്ച പരുക്കന്‍ വസ്ത്രത്തില്‍ കിടന്നുകൊണ്ട് മൃദുവായി “പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി” ചൊല്ലികൊണ്ട് തന്റെ അവസാന ശ്വാസം വലിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?