336-ല്‍ വിശുദ്ധ അത്തനാസിയൂസിനെ ട്രിയേഴ്സിലേക്ക് നാടുകടത്തിയപ്പോള്‍ വിശുദ്ധ മാക്സിമിനൂസാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അപമാനിതനായ ഒരു വ്യക്തിയെന്ന നിലയിലല്ല മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും മഹാനായ സാക്ഷി എന്ന നിലയില്‍, വിശുദ്ധന്റെ സാന്നിദ്ധ്യം വളരെയേറെ സന്തോഷം നല്‍കുന്നതായിരിക്കും എന്ന് വിശുദ്ധ മാക്സിമിനൂസ് അറിയാമായിരുന്നു. രണ്ട് വര്‍ഷത്തോളം വിശുദ്ധ അത്തനാസിയൂസ് വിശുദ്ധന്റെ കൂടെ കഴിഞ്ഞു. ധൈര്യത്തിനും, ജാഗ്രതക്കും, അസാധാരണമായ നന്മക്കും തെളിവാണ് വിശുദ്ധ മാക്സിമിനൂസ്.
കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന വിശുദ്ധ പോളിനെ കോണ്‍സ്റ്റാന്റിയൂസ് നാടു കടത്തിയപ്പോള്‍ ശക്തനായ സംരക്ഷകനായ വിശുദ്ധ മാക്സിമിനൂസിന്റെ പക്കലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. വിശുദ്ധന്‍ തന്റെ വിലയേറിയ ഉപദേശങ്ങളാല്‍ അരിയാനിസമെന്ന മതവിരുദ്ധ വാദത്തിന്റെ രഹസ്യ സ്വാധീനത്തെക്കുറിച്ചും, പ്രലോഭനത്തെക്കുറിച്ചും കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തിക്ക് മുന്നറിയിപ്പ് നല്‍കുകയും, അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 347-ലെ സര്‍ഡിക്കായിലെ സമ്മേളനത്തില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ തിളക്കമാര്‍ന്ന ഒരു സംരക്ഷകനായി വിശുദ്ധനെ എല്ലാരും വാഴ്ത്തി.
അരിയാനിസക്കാര്‍ മാക്സിമിനൂസിനെ വിശുദ്ധ അത്തനാസിയൂസിന് തുല്ല്യമായി കണ്ട് ഫിലിപ്പോളിസില്‍ വെച്ച് അവര്‍ക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി. തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ പെട്ടെന്നൊരു യാത്ര നടത്തിയതിനു ശേഷം 349-ല്‍ പോയിടോയില്‍ വെച്ചാണ് വിശുദ്ധ മാക്സിമിനൂസ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. പോയിട്ടിയേഴ്സിനു സമീപമാണ് വിശുദ്ധനെ അടക്കം ചെയ്തതെങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് ട്രിയേഴ്സിലേക്ക് മാറ്റി. മെയ് 29 വിശുദ്ധന്റെ ഓര്‍മ്മ ദിവസമായി കൊണ്ടാടപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *