Follow Us On

19

April

2024

Friday

ബിഷപ് ഡോ. കാരിക്കശേരിക്ക് 11ന് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ്

ബിഷപ് ഡോ. കാരിക്കശേരിക്ക് 11ന് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ്

 കോട്ടപ്പുറം: കോട്ടപ്പുറം രൂപതയെ 12 വര്‍ഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് സ്വീകരണവും ജൂണ്‍ 11ന് നല്‍കും. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ വൈകുന്നേരം 3.30 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

വരാപ്പുഴ ആര്‍ച്ചുബിഷപ്പ് എമിരിറ്റസ്  ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആമുഖ സന്ദേശം നല്‍കും. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും.  കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, കെസിബിസി ജനറല്‍ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്ററുമായ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ മുഖ്യ സഹകാര്‍മ്മികരാകും. കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാ ര്‍മികരാകും.

തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എംപി മുഖ്യാതിഥിയായിരിക്കും.  ഹൈബി ഈഡന്‍ എംപി ഉപഹാര സമര്‍പ്പണം നടത്തും.ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി മറുപടി പ്രസംഗം നടത്തും. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ , ഇ.ടി. ടൈസന്‍മാസ്റ്റര്‍ എംഎല്‍എ, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ,  കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി .കെ ഗീത, യാത്രയയപ്പ് പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍  മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍, രൂപത ചാന്‍സലര്‍ റവ. ഡോ.ബെന്നി വാഴ ക്കൂട്ടത്തില്‍, കോട്ടപ്പുറം രൂപത വൈദീക സൊസൈറ്റി പ്രസിഡന്റ് റവ.ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍, കെസിസി സെക്രട്ടറി ജെസി ജെയിംസ്, കെആര്‍എല്‍സിസി സെക്രട്ടറി പി .ജെ തോമസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവന്‍ ചവിട്ടുനാടക സമിതി അവതരിപ്പിക്കുന്ന വിശുദ്ധ ദേവസഹായം എന്ന ചവിട്ടു നാടകം അരങ്ങേറും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?