കൊച്ചി: തൃശൂര്‍ സഹൃദയവേദിയുടെ മേനാച്ചേരി എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. പി.എന്‍. വിജയകുമാറില്‍ നിന്ന് സിജോ പൈനാടത്ത് അവാര്‍ഡ് ഏറ്റുവാങ്ങി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഇതോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനര്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.’ഭരണഘടനയുടെ സംര ക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ് ബിജു, സഹൃദയവേദി വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ് മേനാച്ചേരി, വൈസ് പ്രസിഡന്റ് പ്രഫ. വി.എ വര്‍ഗീസ്, സെക്രട്ടറി ബേബി മൂക്കന്‍, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍, അസി. പ്രഫസര്‍ സുജിത്ത് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *