കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ എറണാകുളം പിഒസിയില്‍ നടക്കും. ഒമ്പത് മത്സര നാടകങ്ങളും ഒരു പ്രദര്‍ശന നാടകവും ഉള്‍പ്പെടെയാണ് ഇത്തവണത്തെ നാടക മേള. 21-ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചി യമ്മ, 22-ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ ‘ശിഷ്ടം’, 23-ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’, 24-ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’, 25-ന് കൊല്ലം ആത്മ മിത്രയുടെ ‘കള്ളത്താക്കോല്‍’, 26-ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’, 27- ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകള്‍’, 28-ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാള്‍’, 29-ന് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും.
30-ന് വൈകുന്നേരം 5.30-ന് സമ്മാനദാനം, അവാര്‍ഡ് വിതരണം എന്നിവ നടക്കും. ഇതോടനുബന്ധിച്ച് കൊല്ലം അയനത്തിന്റെ ‘അവനവന്‍ തുരുത്ത്’ എന്ന നാടകം അവതരിപ്പിക്കും. നാടക മേളയുടെ പാസ് സെപ്റ്റംബര്‍ 15 മുതല്‍ പാലാരിവട്ടം പിഒസിയില്‍ ലഭിക്കും. 21-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ചലച്ചിത്ര താരം ബാബു ആന്റണി എന്നിവര്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *