കാക്കനാട്: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്. എസ്എംവൈഎം ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരളാ റീജിയണ്‍ രൂപതാ പ്രതിനിധി സംഗമം ക്രൈസ്തവ ന്യൂനപ ക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കാത്തതിനെ അപലപിക്കുകയും ചെയ്തു.
യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, കേരള റീജിയണ്‍ പ്രസിഡന്റ് വിശാഖ് തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ ജിന്‍സി എംഎസ്എംഐ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *