Follow Us On

15

January

2025

Wednesday

മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം

മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം
തിരുവനന്തപുരം:  മുതലപ്പൊഴിയില്‍  സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെ ടുക്കണമെന്ന് ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാര്‍ച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയില്‍ ഉണ്ടായ അപകട മരണത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി-മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളില്‍ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. വിഴിഞ്ഞത്തും മുതലപ്പൊലിയിലും എടുത്ത കളളക്കേസുകള്‍ പിന്‍വലിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.എം സുധീരന്‍ പറഞ്ഞു.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതി, തിരുവനന്തപുരം അതിരൂപതാ സമിതി, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി  ഫൊറോന, വിവിധ സംഘടനാ സമിതികള്‍ തുടങ്ങിയവരുടെ  ആഭിമുഖ്യത്തിലാണ്  മുതലപ്പൊഴി മാര്‍ച്ച് സംഘ ടിപ്പിച്ചത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. മൈക്കിള്‍ തോമസ്, രതീഷ് ആന്റണി, ഹെന്റി വിന്‍സന്റ്, പാട്രിക് മൈക്കിള്‍, നിക്‌സന്‍ ലോപ്പസ്,  സുരേഷ് സേവ്യര്‍, നെല്‍സണ്‍ എസൈക്, രാജു തോമസ്,  പുതുക്കുറിച്ചി ജമാഅത്ത് പ്രസിഡന്റ് ഉസ്താദ് സെയ്തലവി സാഹിബ്,  കെഎല്‍സിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ധീവരസഭ തിരുവന ന്തപുരം ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?