Follow Us On

22

December

2024

Sunday

മാര്‍ത്തോമാ സഭ 75 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു

മാര്‍ത്തോമാ സഭ 75 വീടുകള്‍  നിര്‍മിച്ചു നല്‍കുന്നു

തിരുവല്ല: ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ പട്ടത്വ സുവര്‍ണജൂബിലിയുടെ ഭാഗമായ അഭയം പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് 75 വീടുകള്‍ നിര്‍മിച്ചു നല്‍കും. 197 കോടി രൂപയുടെ ബജറ്റില്‍ ഇതിനുള്ള തുക ഉള്‍പ്പെടുത്തി. ഒരു ഭവനത്തിന് അഞ്ചുലക്ഷം രൂപ സഭ നല്‍കും. രണ്ടരലക്ഷം രൂപ ഗുണഭോക്താവോ സ്‌പോണ്‍സറോ സമാഹരിക്കണം. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ സ്മരണയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 5.25 കോടി രൂപ വകയിരുത്തി. മാര്‍ ക്രിസോസ്റ്റം കല്‍പിത സര്‍വകലാശാല, ഹെറിറ്റേജ് പാര്‍ക്ക്, സ്ട്രീറ്റ്, മാര്‍ ക്രിസോസ്റ്റം ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം, മാര്‍ ക്രിസോസ്റ്റം പ്രൊജക്റ്റ് ഫോര്‍ അണ്ടര്‍ പ്രിവിലേജ്ഡ് ചില്‍ഡ്രന്‍ തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭാ മണ്ഡലത്തില്‍ അല്മായ ട്രസ്റ്റി രാജന്‍ ജേക്കബാണ് ബജറ്റ് അവതരിപ്പിച്ചത്.

മാര്‍ത്തോമാ സഭാ സെക്രട്ടറിയായി റവ. എബി റ്റി. മാമ്മനും വൈദിക ട്രസ്റ്റിയായി റവ. ഡേവിഡ് ഡാനിയലും അല്മായ ട്രസ്റ്റിയായി അന്‍സില്‍ സക്കറിയയും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, സ്ഥാനമൊഴിയുന്ന സഭാ സെക്രട്ടറി റവ. സി.വി. സൈമണ്‍, വൈദിക ട്രസ്റ്റി റവ. മോന്‍സി കെ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?