തൃശൂര്‍: മാതാപിതാക്കള്‍ പാഠപുസ്തകങ്ങളാകണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കെസിബിസി വനിതാ കമ്മീഷന്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്ന മാതൃക കണ്ടാണ് മക്കള്‍ വളരുന്നതെന്നും അമ്മമാര്‍ ബുദ്ധിമതികളും ജ്ഞാനികളും വിവേകമതികളും ആയിരിക്കണമെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വനിതാ കമ്മീഷന്‍ ട്രഷറര്‍ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഡെന്നി താണിക്കല്‍, പ്രഫ. എലിസബത്ത് മാത്യു, മേരി മെറ്റില്‍ഡ, ബീന ജോഷി, അഡ്വക്കേറ്റ് മിനി, ഓമന റാഫേല്‍, മേരി ജോയ്, നിര്‍മല ആന്റോ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട എന്നീ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *