Follow Us On

27

December

2024

Friday

മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക് അഭയമൊരുക്കുന്ന കന്യാസ്ത്രികള്‍

മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക്  അഭയമൊരുക്കുന്ന കന്യാസ്ത്രികള്‍

മണിപ്പൂരിന്റെ കണ്ണുനീര്‍ ഇനിയും തോര്‍ന്നിട്ടില്ലെങ്കിലും കലാപം ശിഥിലമാക്കിയ ജീവിതങ്ങള്‍ക്ക് അഭയമേകുകയാണ് സ്‌നേഹഭവനിലെ കന്യാസ്ത്രികള്‍. മണിപ്പൂരിലെ മെയ്‌ത്തേയ്-കുക്കി കലാപം അനേകരെയാണ് വഴിയാധാരമാക്കിയത്. സാധിക്കുന്നിടത്തോളം പെണ്‍കുട്ടികള്‍ക്ക് അഭയം നല്‍കാനുള്ള കഠിനപരിശ്രമത്തിലാണ് ഹോം ഓഫ് ലവ് അഥവാ സ്‌നേഹഭവനിലെ സിസ്റ്റേഴ്‌സ്.

ഹോംസ് ഓഫ് ഹോപ് എന്ന ഇന്റര്‍നാഷണല്‍ വോളന്റിയര്‍ ഓര്‍ഗനൈസേഷന്റെ കീഴിലുള്ളതാണ് സ്‌നേഹഭവന്‍ അനാഥാലയങ്ങള്‍. ഇന്ത്യയില്‍ അവരുടെ കീഴില്‍ 29 സ്‌നേഹഭവനുകള്‍ അനാഥരും മനുഷ്യക്കടത്തിന്റെ ഇരകളുമായ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും സമാധനവുമുളള പുതുജീവിതവും നല്‍കുന്നു.
മണിപ്പൂരിലെ ഇംഫാല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള സ്‌നേഹഭവന്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് അരംഭിച്ചതാണ്. ദുഷ്‌കരമായ സാഹചര്യത്തിലുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഇവിടെ അഭയം നല്‍കുന്നത്. സലേഷ്യന്‍ സഭാംഗമായ സിസ്റ്റര്‍ ട്രീസ കരോട്ടുകുന്നേലാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. മണിപ്പൂരില്‍ ഇപ്പോഴും തുടരുന്ന കലാപം തങ്ങളെ വേദനിപ്പിക്കുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. മെയ്‌തേയ് ഭൂരിപക്ഷമുള്ള പ്രദേശത്താണ് സ്‌നേഹഭവന്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് കലാപം ഉണ്ടായ ഉടനെ അവര്‍ക്ക് അവിടെയുണ്ടായിരുന്ന കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവന്നു. പട്ടാളത്തിന്റെ സഹായത്തോടെയാണ് സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചത്.

കലാപബാധിതരായ എല്ലാവര്‍ക്കും അഭയം നല്‍കാന്‍ കഴിയില്ലെങ്കിലും ദുരിതാശ്വാസക്യാമ്പുകളിലുള്ളവരുടെ പക്കലേക്ക് സഹായവുമായി സിസ്റ്റേഴ്‌സ് എത്തുന്നുണ്ട്.. മണിപ്പൂരിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീമാരും കലാപബാധിതര്‍ക്ക് അഭയം നല്‍കുന്നുണ്ട്. മിസോറാമിലെ ഹോളി സ്പിരിറ്റ് കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌നേഹഭവനില്‍ ഏതാനും പെണ്‍കുട്ടികള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്.
ഹോംസ് ഓഫ് ഹോപ് സെന്ററുകള്‍ സ്ഥാപിച്ചത് അമേരിക്കന്‍ ദമ്പതികളായ പോളും ട്രെസി വില്‍ക്‌സുമാണ്. ഇന്ത്യയില്‍ അവര്‍ എട്ട് സന്യാസസഭകളുമായി കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. സലേഷ്യന്‍സ്, കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ കാര്‍മല്‍, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്‌സ്, ഹോളി സ്പിരിറ്റ്, സെന്റ് ആന്‍, ഹോളി ക്രോസ്, ജീസസ് മേരി ജോസഫ്, മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് എന്നീ സഭകളോട് ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?