Follow Us On

01

July

2025

Tuesday

കുടിയേറ്റത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് ആഹ്വാനവുമായി ഐറിഷ് സഭയുടെ തലവന്‍

കുടിയേറ്റത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് ആഹ്വാനവുമായി ഐറിഷ് സഭയുടെ തലവന്‍

ഡബ്ലിന്‍/അയര്‍ലണ്ട്: കുടിയേറ്റത്തെക്കുറിച്ച് തുറന്ന മനസോടെ സത്യസന്ധമായ സംവാദം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐറിഷ് സഭാ തലവന്‍ ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്‍. ഇത്തരത്തിലുള്ള സംവാദം നടത്തുന്നതിനായി കുടിയേറുന്നവരുടെയും കുടിയേറുന്ന പ്രദേശത്തുള്ളവരുടെയും ‘ന്യായമായ ആകുലതകള്‍’ പരിഗണിക്കേണ്ടതുണ്ടെന്നും സെന്റ് പാട്രിക്ക്‌സ് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

വിശുദ്ധ പാട്രിക്കിനെ കുടിയേറ്റക്കാരുടെ മധ്യസ്ഥനായി മനസിലാക്കാമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. മുതിര്‍ന്നവര്‍ കൂടെയില്ലാതെ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളുടെയും, ചൂഷണത്തിനിരയാകുന്ന തൊഴിലാളികളുടെയും, രക്ഷപെട്ടോടുന്ന അഭയാര്‍ത്ഥിയുടെയും വിദേശത്ത് സുവിശേഷശുശ്രൂഷ ചെയ്യുന്ന മിഷനറിയുടെയും വിദേശപഠനത്തിനായി വന്ന വിദ്യാര്‍ത്ഥിയുടെയും വെല്ലുവിളികള്‍ തീര്‍ച്ചയായും വിശുദ്ധന്‍ മനസിലാക്കുന്നുണ്ട്. ഒരു വിദേശി എന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും വിശുദ്ധന്‍ തന്നെ എഴുതിയിട്ടുണ്ട്.

മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ഐറിഷ് ജനതയുടെ വേദനകള്‍ അനുസ്മരിച്ച ആര്‍ച്ചുബിഷപ്  തങ്ങളുടെ നാട്ടിലേക്ക് കടന്നുവരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തു. തങ്ങളുടെ ഇടയിലേക്ക് അഭയം തേടി കടന്നുവരുന്നവരെ ഉദാരതയോടെ സ്വീകരിക്കുന്ന രാജ്യം എന്ന അയര്‍ലണ്ടിന്റെ ഖ്യാതിക്ക് അനുസൃതമായി ജനങ്ങള്‍ പെരുമാറുന്നുണ്ടോ എന്ന് ചിന്തിക്കണം. കുടിയേറ്റ വിഷയത്തില്‍ തീവ്രമായ സമീപനങ്ങള്‍ക്ക് ഉപരിയായി എല്ലാ വിഭാഗം ജനങ്ങളുടെയും ന്യായമായ ആശങ്കകള്‍ പരിഗണിച്ചുകൊണ്ടുള്ള ചര്‍ച്ചായണ് ആവശ്യമെന്നും ആര്‍ച്ചുബിഷപ്  പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?