Follow Us On

24

January

2025

Friday

36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി

36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി
രാജപുരം: 36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി നടത്തി. വിവിധ ഇടവകകളും ആകാശപറവകളുടെ കൂട്ടുകാരും സംയുക്തമായി പാണത്തൂരില്‍ നിന്നും അമ്പലത്ത സ്‌നേഹാലയത്തിലേക്കായിരുന്നു 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴി.
രാവിലെ ചാണത്തൂര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം ആരംഭിച്ച പാപരിഹാര പ്രദക്ഷിണത്തില്‍ സ്ത്രീകളും കട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു.
വൈകുന്നേരം അമ്പത്തലത്തറ മൂന്നാംമൈല്‍ സ്‌നേഹാലയത്തിലായിരുന്നു കുരിശിന്റെ വഴി സമാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ ഫാ. മാത്യു ചെമ്പാളയില്‍, ഫാ. സിബി കൊച്ചുമലയില്‍, ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, ഫാ. ജോസഫ് വാരണത്ത്, ഫാ. ജിബിന്‍ കുന്നശേരി, ഫാ. ഡീനോ കുമ്പാനിക്കാട്ട് തുടങ്ങിയവര്‍ സന്ദേശം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?