Follow Us On

20

January

2025

Monday

വിശുദ്ധവാരത്തില്‍ ലഭിക്കുന്ന പൂര്‍ണദണ്ഡവിമോചനങ്ങള്‍; പാഴാക്കരുതേ ഈ അതുല്യ അവസരം

വിശുദ്ധവാരത്തില്‍ ലഭിക്കുന്ന പൂര്‍ണദണ്ഡവിമോചനങ്ങള്‍; പാഴാക്കരുതേ ഈ അതുല്യ അവസരം

വിശുദ്ധവാരത്തോടും തിരുനാളുകളുടെ തിരുനാളായ ഈസ്റ്ററിനോടും  അനുബന്ധിച്ച് നമുക്കുവേണ്ടിയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മമാക്കള്‍ക്ക് വേണ്ടിയും പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അതുല്യ അവസരങ്ങള്‍ സഭ നമുക്ക് തരുന്നുണ്ട്. ഈ ദണ്ഡവിമോചനങ്ങളെക്കുറിച്ചും ഇവ എപ്രകാരമാണ് പ്രാപിക്കേണ്ടതെന്നുള്ളതിനെക്കുറിച്ചുമുള്ള അറിവ് പാപത്തിന്റെ കാലികശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിനുള്ള അപൂര്‍വമായ അവസരമാണ്   നമുക്ക് ലഭ്യമാക്കുന്നത്.

ദുഃഖവെള്ളി ദിനത്തിലെ തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള കുരിശിന്റെ വണക്കത്തില്‍ ഭക്തിപൂര്‍വം പങ്കുചേരുന്നതിലൂടെയോ, ദുഃഖവെള്ളി ദിനത്തില്‍ വത്തിക്കാനില്‍ മാര്‍പാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ ലൈവായി പങ്കുചേരുന്നതിലൂടെയും ദുഃഖവെള്ളി ദിനത്തില്‍ പൂര്‍ണദണ്ഡിവമോചനം പ്രാപിക്കാവുന്നതാണ്.

ദുഃഖശനിയാഴ്ച രാത്രിയിലെ ഈസ്റ്റര്‍ ജാഗരണ ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ട് ജ്ഞാനസ്‌നാനവ്രതങ്ങള്‍ നവീകരിക്കുന്നതിലൂടെയും പൂര്‍ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.

ഈസ്റ്റര്‍ ദിനത്തില്‍ മാര്‍പാപ്പ നല്‍കുന്ന ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം സ്വീകരിക്കുന്നതിലൂടെ പൂര്‍ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. മാര്‍പാപ്പയുടെ ആശിര്‍വാദം നേരിട്ട് സ്വീകരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുള്ള വിശ്വാസികള്‍ക്കൊപ്പം റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ ഈ ആശിര്‍വാദം സ്വീകരിക്കുന്നവര്‍ക്കും പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുമ്പസാരത്തിലൂടെ പാപമോചനം ലഭിച്ച തെറ്റുകള്‍ക്കാണ്  പാപത്തിന്റെ കാലികശിക്ഷയില്‍ നിന്നുള്ള മോചനം ദണ്ഡവിമോചനം വഴി ലഭിക്കുന്നത്. ലഘുപാപങ്ങള്‍ ഉള്‍പ്പെടെ എല്ലാ പാപങ്ങളില്‍ നിന്നുമുള്ള വേര്‍പെടല്‍ എല്ലാ ദണ്ഡവിമോചനങ്ങളുടെയും അടിസ്ഥാന ഉപാധിയാണ്.  കൂടാതെ അടുത്ത ദിവസങ്ങളില്‍ നടത്തിയ കുമ്പസാരം , ദിവ്യകാരുണ്യസ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന(1 സ്വര്‍ഗ. 1 നന്മ) എന്നിവയും ദണ്ഡവിമോചനം പ്രാപിക്കാന്‍ അനിവാര്യമാണ്.

വിശുദ്ധവാരത്തില്‍ നല്‍കിയിരിക്കുന്ന ഈ പ്രത്യേക അവസരത്തിന് പുറമെ വര്‍ഷത്തിലെ ഏത് ദിവസവും പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ വിശ്വാസികള്‍ക്ക് അവസരമുണ്ട്.

ദണ്ഡവിമോചനത്തിനായുള്ള അടിസ്ഥാന കാര്യങ്ങള്‍ പാലിച്ചുകൊണ്ട് താഴെ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്യുന്നതിലൂടെ ഏത് ദിവസവും നമുക്ക് വേണ്ടി തന്നെയോ ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയോ ഈ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.

1) അര മണിക്കൂറെങ്കിലും ദിവകാരുണ്യ ആരാധന നടത്തുക
2) കുരിശിന്റെ വഴിയുടെ ഭക്തിയോടെയുള്ള അര്‍പ്പണം
3) മരിയന്‍ ജപമാല വിശ്വാസികളുടെ കൂട്ടായ്മയില്‍ ചൊല്ലുക
4) അര മണിക്കൂറെങ്കിലും വിശുദ്ധ ബൈബിള്‍ വായിക്കുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?