വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്യരുടെ ബന്ധുക്കളെ ഫ്രാന്‍സിസ് പാപ്പാ ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടുക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയോട് ഹമാസ്ബന്ദികളുടെ ബന്ധുക്കള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു, സങ്കടങ്ങളും ദുഃഖങ്ങളും അറിയിച്ചു. ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ അവര്‍ കൈകളില്‍ വഹിച്ചിരുന്നു.
എട്ടു പേരാണ് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയത്. അവരില്‍ നാലു വയസും, ഒന്‍പതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു. മുന്‍പും ഫ്രാന്‍സിസ് പാപ്പ ഇസ്രായേല്‍, പലസ്തീന്‍ ബന്ദികളുടെ കുടുംബക്കാരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തോടനുബന്ധിച്ച് ആയിരത്തിയൊരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും, ഇരുന്നൂറ്റിനാല്‍പ്പതിലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് പാപ്പയാണ് ലോകനേതാക്കളില്‍ മറ്റാരേക്കാളും അധികമായി ബന്ദികളുടെ മോചനം, വെടിനിര്‍ത്തല്‍ തുടങ്ങിയവയ്ക്കായി പരസ്യമായി അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *