Follow Us On

02

April

2025

Wednesday

മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു

മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു
റോം: തടവുകാരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള്‍ രൂപപ്പെട്ട ആ പകല്‍ അവര്‍ക്കൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ നഗരമായ വെറോണ സന്ദര്‍ശനവേളയില്‍, മോണ്ടോറിയോ ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്.
ജയിലിന്റെ അങ്കണത്തില്‍ ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ചില അന്തേവാസികളുടെ കരങ്ങളില്‍ ഉണ്ടായിരുന്നു. ജയില്‍ ഗായകസംഘത്തിലെ അംഗങ്ങള്‍ സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്.
ക്ഷമിക്കാനും പുതിയ ജീവിതം നയിക്കാനുമുള്ള ആഗ്രഹം ഉടലെടുക്കുന്ന സ്ഥലമായി ജയില്‍ മാറുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ നമുക്ക് നിരാശയെ മറികടക്കാന്‍ കഴിയുമെന്നും പിതാവായ ദൈവത്തിന്റെ കരുണയുടെയും ക്ഷമയുടെയും മുഖമാണ് ക്രിസ്തു കാണിച്ചുതന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?