വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന പ്രഥമ ലോക ശിശുദിനത്തിനായുള്ള ‘ആഹ്ലാദത്തിന്റെ കുരിശ്’ തയാറായി. മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയന്‍ ശില്പിയായ മിമ്മോ പാലദീനോയാണ് നാലു മീറ്ററിലധികം ഉയരമുള്ള കുരിശ് നിര്‍മ്മിച്ചു നല്‍കിയത്.
ക്രൈസ്തവ സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ആ കുരിശിന് ‘ആഹ്ലാദത്തിന്റെ കുരിശ്’ എന്നപേരാണ് ശില്പിയായ മിമ്മോ നല്‍കിയിരിക്കുന്നത്. 25 ശനിയാഴ്ച, റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ശിശുദിനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും.
തുടര്‍ന്ന് മെയ് 26ന് വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധബലിയുടെ അവസരത്തില്‍ അള്‍ത്താരയ്ക്കു സമീപം പ്രതിഷ്ഠിക്കും. എഴുപതിനായിരത്തിനുമേല്‍ കുട്ടികളാണ് ഈ പ്രഥമ ആഘോഷത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഒരു വലിയ സമ്മേളനത്തിന് ഇപ്രകാരമൊരു കുരിശ് നിര്‍മ്മിച്ചുനല്‍കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷവും ചാരിതാര്‍ഥ്യവും ഉണ്ടെന്ന് മിമ്മോ പറയുന്നു. ഈ ചരിത്രസംഭവത്തിന്റെ നായകന്മാരായ കുട്ടികള്‍ക്കു വേണ്ടിയാണ് താന്‍ ഇത് നിര്‍മ്മിച്ചതെന്നും കുരിശില്‍ ചിത്രീകരിച്ചിരിക്കുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഘടകങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *