ചെറുതോണി: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം ന്റെ സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ ഇടുക്കി രൂപതയില്‍ നിന്നുള്ള അലക്‌സ് തോമസ് പുളിമൂട്ടില്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിയുടെയും എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്രയുടെയും ഗ്ലോബല്‍ പ്രസിഡന്റ അഡ്വ. സാം സണ്ണിയുടെയും നേതൃത്വത്തില്‍ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു തിഞ്ഞെടുപ്പ് നടന്നത്.
ഇടുക്കി രൂപതയിലെ പാറത്തോട് ഇടവകയിലെ പുളിമൂട്ടില്‍ തോമസ് – ആന്‍സി ദമ്പതികളുടെ മകനാണ്. നാല് വര്‍ഷമായി ഇടുക്കി രൂപതാ സമിതിയിലെ സജീവ അംഗമാണ് അലക്‌സ് തോമസ്. രണ്ട് വര്‍ഷക്കാലം കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ്, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റംഗം, എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഇടുക്കി രൂപത എസ്എംവൈഎം സംസ്ഥാന കൗണ്‍സിലറുമാണ് അലക്‌സ് തോമസ് പുളിമൂട്ടില്‍.
Leave a Comment
Your email address will not be published. Required fields are marked with *