Follow Us On

23

December

2024

Monday

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി

ഇന്ത്യാനപ്പോലീസ്: 6500 മൈല്‍ പിന്നിട്ട ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ഇന്ത്യാനപ്പോലീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി നടന്നുവന്ന ദിവ്യകാരുണ്യ തീര്‍ത്ഥയാത്രകള്‍ക്ക് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സമ്മേളന വേദിയില്‍ കരഘോഷത്തോടെ സ്വീകരണം നല്‍കി. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശിര്‍വദിച്ച അരുളിക്കയില്‍ എഴുന്നള്ളിച്ച ദിവ്യകാരുണ്യം പ്രദക്ഷിണമായി ബിഷപ് ആന്‍ഡ്രൂ കോസന്‍സിന്റെ കാര്‍മികത്വത്തില്‍ വേദിയിലേക്കെത്തിച്ചതോടെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയം പരിപൂര്‍ണ നിശബ്ദതയിലാണ്ടു. 20 ഭാഷകള്‍ സംസാരിക്കുന്ന 50,000 ഓളം അല്‍മായരും ആയിരത്തോളം വൈദികരും 200ഓളം ബിഷപ്പുമാരും വൈദികരുമടങ്ങുന്ന വിശ്വാസി സമൂഹം എല്ലാം മറന്ന് ദൈവത്തെ ആരാധിക്കുന്ന നിമിഷങ്ങള്‍ക്കാണ് പിന്നീട് ലൂക്കാസ് ഓയില്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

‘ദിവ്യകാരുണ്യത്തിലെ അങ്ങയുടെ സാന്നിധ്യം എല്ലാ കത്തോലിക്കരും തിരിച്ചറിയണമെന്നും അങ്ങയുടെ സ്‌നേഹം കണ്ടെത്തണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ രാജാവായും ഞങ്ങളുടെ ഹൃദയങ്ങളുടെ രാജാവായും അങ്ങയെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’ എന്ന വാക്കുകളോടെയാണ് ബിഷപ് കോസന്‍ ദിവ്യകാരുണ്യ ആശിര്‍വാദം നല്‍കിയത്. വിവിധ പ്രായത്തിലും ജീവിതാവസ്ഥയിലുമുള്ളവര്‍ക്ക് വേണ്ടി വ്യത്യസ്തമായ പരിപാടികളാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 21 വരെ തുടരുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ എല്ലാ ദിവസവും  വിചിന്തനവും ആരാധനയുമടങ്ങുന്ന നവീകരണ സെഷനോടെയാണ് സമാപിക്കുന്നുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?