Follow Us On

04

June

2025

Wednesday

ദിവ്യകാരുണ്യം ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണം

ദിവ്യകാരുണ്യം ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണം

വത്തിക്കാന്‍ സിറ്റി: യേശു തന്റെ ശരീരം തന്നെ നല്‍കി നമ്മെ പരിപോഷിപ്പിക്കുന്ന അത്ഭുതമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

പിതാവ് നമുക്ക് നല്‍കുന്ന ഈ സ്വര്‍ഗീയ അപ്പം പുത്രന്റെ ശരീരം തന്നെയാണെന്നും പ്രത്യാശക്കും സത്യത്തിനും രക്ഷക്കും വേണ്ടിയുള്ള ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഈ ഭക്ഷണം നമുക്ക് അത്യന്താപേക്ഷിതമാണെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ  പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി.

അത്ഭുതതത്തോടെയും കൃതജ്ഞതയോടെയും ദിവ്യകാരുണ്യമെന്ന അത്ഭുതത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ വത്തിക്കാന്റെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. എല്ലാറ്റിനെയും അതിശയിപ്പിക്കുന്ന സ്വര്‍ഗത്തിന്റെ സമ്മാനമാണ് ദിവ്യകാരുണ്യം. യേശു ദിവ്യകാരുണ്യത്തിലൂടെ തന്റെ ജീവന്‍ നല്‍കിക്കൊണ്ട് നമ്മെ രക്ഷിക്കുന്നു.

ദിവ്യകാരുണ്യത്തിലൂടെയാണ് ദൈവത്തോടും തമ്മില്‍ത്തമ്മിലും അനുരഞ്ജിതമായ ജീവിതം നമുക്ക് സാധ്യമായതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?