Follow Us On

21

November

2024

Thursday

ഫ്രാന്‍സിസ് പാപ്പായെ വരവേല്ക്കുവാന്‍ ഒരുക്കത്തോടെ ഇന്തോനേഷ്യ

ഫ്രാന്‍സിസ് പാപ്പായെ  വരവേല്ക്കുവാന്‍  ഒരുക്കത്തോടെ ഇന്തോനേഷ്യ

വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിനുമുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജക്കാര്‍ത്താ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നാസിയോ സുഹാരിയോ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാര്‍ത്ത കത്തീഡ്രല്‍ ദേവാലയത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ വലിയചിത്രത്തില്‍, സന്ദര്‍ശനത്തിനു അവശേഷിക്കുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനുള്ളിലും ഇപ്രകാരം സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന് സമീപവും നിരവധിയാളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതും, എത്രമാത്രം ഒരുക്കത്തോടെയാണ് പരിശുദ്ധപിതാവിനെ കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
വ്യാകുലമാതാവിന്റെ രൂപത്തിന് മുന്‍പിലും, ഇന്തോനേഷ്യന്‍ മുഖച്ഛായയുള്ള മാതാവിന്റെ ചിത്രത്തിന് മുന്‍പിലും മണിക്കൂറുകളോളം ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി ചിലവഴിക്കാറുണ്ട്.

വിവിധ ദ്വീപുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്തോനേഷ്യന്‍ രാജ്യം വളരെയധികം സമ്പന്നമെങ്കിലും, ഐക്യത്തിനുള്ള വെല്ലുവിളികളും ഏറെയാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. രാജ്യം ഇസ്ലാമിക ഭൂരിപക്ഷമാണെങ്കിലും, ക്രൈസ്തവരായ സഹോദരങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം ഐക്യത്തില്‍ കഴിയുന്നുവെന്നത് ഏറെ പ്രധാനപെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 34 ഇന്തോനേഷ്യന്‍ പ്രവിശ്യകളിലായി ആകെയുള്ള 275 ദശലക്ഷത്തിലധികം നിവാസികളില്‍, ഏകദേശം 10.5 ദശലക്ഷം കത്തോലിക്കരാണുള്ളത്.

14ാം നൂറ്റാണ്ടില്‍ ചില ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരുടെ വരവോടെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലളിതമായും, സുദൃഢമായും തുടരുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. 1500 കളോടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ നടത്തിയ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ഇന്നും തിരികെടാതെ ജ്വലിച്ചുനില്‍ക്കുന്നുവെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?