Follow Us On

14

September

2024

Saturday

വയനാട് ഉരുള്‍പൊട്ടല്‍: സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു

വയനാട് ഉരുള്‍പൊട്ടല്‍: സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു
പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളെയും പുല്‍പള്ളി ഓഫ് റോഡേഴ്സിനെയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പുവത്തുംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയറക്ടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി തോമസ്, എം.കെ മാത്യൂസ്, ജിന്‍സി ബിനു, സലീന്‍ നമ്മനാരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?