കാക്കനാട്: സീറോമലബാര്‍സഭയുടെ വിവിധ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു. സിനഡല്‍ ട്രൈബൂണല്‍ പ്രസിഡന്റായി കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിനെയും ജഡ്ജിമാരായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെയും സിനഡ് തിരഞ്ഞെടുത്തു.
മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിനെയും അംഗങ്ങളായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലിത്ത മാര്‍ തോമസ് തറയിലിനെയും അംഗങ്ങളായി കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
സത്നാ സെന്റ് എഫ്രേംസ് തിയളോജിക്കല്‍ കോളേജിന്റെ സിനഡല്‍ കമ്മീഷന്‍ അംഗമായിരുന്ന മാര്‍ റാഫേല്‍ തട്ടിലിനു പകരം ഗോരഖ്പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു നെല്ലി ക്കുന്നേലിനെ തിരഞ്ഞെടുത്തു.
വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാനായി മാര്‍ ജോസ് പുളിക്കലിനെയും കമ്മീഷന്‍ അംഗങ്ങളായി രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെയും നിയമിച്ചു.
വൈദികര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാനായി തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിനെയും കമ്മീഷന്‍ അംഗങ്ങളായി മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളം എന്നിവരെയും നിയമിച്ചു.
സഭാ പ്രബോധനങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാനായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെയും കമ്മീഷന്‍ അംഗങ്ങളായി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരെയും നിയമിച്ചു.
സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാനായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും കമ്മീഷന്‍ അംഗങ്ങളായി കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവരെയും നിയമിച്ചു.
കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാനായി മാര്‍ ജോര്‍ജ് മഠത്തിക്കണ്ട ത്തിലിനെയും (അല്മായ ഫോറം) കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഫാമിലി അപ്പോസ്റ്റലേറ്റ് & കുടുംബകൂട്ടായ്മ), പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (മാതൃവേദി & പ്രോ-ലൈഫ്), മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (കത്തോലിക്കാ കോണ്‍ഗ്രസ്) എന്നിവരെയും നിയമിച്ചു.
ആരാധനാക്രമ കമ്മീഷന്‍ ചെയര്‍മാനായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനെയും കമ്മീഷന്‍ അംഗങ്ങളായി സത്നാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലില്‍, ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ എന്നിവരെയും നിയമിച്ചു.
മാധ്യമ കമ്മീഷന്‍ ചെയര്‍മാനായി മാര്‍ തോമസ് തറയിലിനേയും കമ്മീഷന്‍ അംഗങ്ങളായി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവരെയും നിയമിച്ചു.
ദൈവവിളി കമ്മീഷന്‍ ചെയര്‍മാനായി ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്തിനെയും അംഗങ്ങളായി ബിജ്നോര്‍ രൂപതാധ്യക്ഷന്‍ മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍, ഗോരഖ്പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു നെല്ലിക്കുന്നേല്‍ എന്നിവരെയും നിയമിച്ചു.
സിനഡല്‍ ന്യൂസിന്റെ ചീഫ് എഡിറ്ററായി രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, അംഗങ്ങളായി കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, എഡിറ്ററായി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈദിക അംഗമായി ഫാ. ജോസഫ് മറ്റത്തില്‍ എന്നിവരെയും നിയമിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *