Follow Us On

29

December

2024

Sunday

ശാലോം ടൈംസ് ദൈവത്തിന്റെ അത്ഭുത സമ്മാനം: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്‌

ശാലോം ടൈംസ്  ദൈവത്തിന്റെ അത്ഭുത സമ്മാനം:   ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്‌

പെരുവണ്ണാമൂഴി: മനുഷ്യഹൃദയങ്ങളില്‍ വചനം വിതയ്ക്കുന്ന അതിമനോഹരമായ മാധ്യമമാണ് ശാലോം ടൈംസ് എന്ന് ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ തോമസ്.

ശാലോം ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാര്‍ഷികം ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാലോം ടൈംസ് ദൈവം നല്‍കിയ അത്ഭുതകരമായ സമ്മാനമാണെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു. ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന അത്ഭുത പ്രതിഭാസമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടന്നുപന്തലിക്കാന്‍ ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞു.

സഭയെ പടുത്തുയര്‍ത്തുവാന്‍ സഭയോട് ചേര്‍ന്നു യാത്രചെയ്യുന്ന മാധ്യമമാണ് ശാലോമെന്ന് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. സഭയുടെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ ശാലോമിന് കഴിഞ്ഞിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പല മാധ്യമങ്ങളും സമൂഹത്തില്‍ ഭിന്നതയുടെ ആശയങ്ങള്‍ വിതക്കുമ്പോള്‍ അവിടെയെല്ലാം സ്‌നേഹത്തിന്റെ വിത്തുകള്‍ വിതക്കാന്‍ ശാലോം ടൈംസിന് കഴിയുന്നുണ്ട്. സുവിശേഷത്തിന്റെ സന്ദേശം സ്‌നേഹമാണ്. ആ സ്‌നേഹത്തിന്റെ പ്രായോഗിക രൂപമാണ് ശാലോം ടൈംസ്; ബിഷപ് മാര്‍ തോമസ് പറഞ്ഞു.

താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍ അധ്യക്ഷത വഹിച്ചു. ശാലോം ടൈംസിന്റെ യഥാര്‍ത്ഥ മൂലധനം പരിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയുമാണെന്ന് മോണ്‍. വയലില്‍ പറഞ്ഞു. വാര്‍ഷികം ഓര്‍മകളിലേക്കുള്ള ആഘോഷമായ തിരിഞ്ഞുനോട്ടമാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം, ശാലോമിന്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ദൈവകൃപയുടെ വഴികളിലേക്കാണ് നമ്മെ എത്തിക്കുന്നത് എന്ന് കൂട്ടിച്ചേര്‍ത്തു.
ശാലോം ടൈംസ് ചീഫ് എഡിറ്റര്‍ ഷെവ. ബെന്നി പുന്നത്തറ മുഖ്യപ്രഭാഷണം നടത്തി. ശാലോം ടൈംസാണ് ശാലോമിന്റെ മാധ്യമശുശ്രൂഷകള്‍ക്ക് അടിസ്ഥാനമിട്ടതെന്ന് ബെന്നി പുന്നത്തറ വ്യക്തമാക്കി.

മരുതോങ്കര സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോണ്‍ മൂലയില്‍, ശാലോം ടെലിവിഷന്‍ ചെയര്‍മാന്‍ ഫാ. ജോസഫ് വയലില്‍ സിഎംഐ, എംഎസ്എംഐ കൊണ്‍ഗ്രിഗേഷന്റെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസ് വരകില്‍ എംഎസ്എംഐ, ശാലോം ടൈംസ് മാനേജിംഗ് എഡിറ്റര്‍ കെ.ജെ മാത്യു, പ്രശസ്ത ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?