Follow Us On

27

December

2024

Friday

ഇഎസ്എ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണം

ഇഎസ്എ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണം
പുല്‍പ്പള്ളി: പുതിയ ഇഎസ്എ വിജ്ഞാപന പ്രകാരം ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇഎസ്എയില്‍ നിന്ന് കൃഷിയിടങ്ങളെ പൂര്‍ണമായും ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, നാളിതുവരെ അപ്രകാരമൊരു നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാവാത്തതിനാല്‍ നിരവധി വില്ലേജുകള്‍ ഇഎസ്എ ആകുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം 131 വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടുന്നുണ്ട്.
വില്ലേജുകളെ ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ തിരിച്ച്, ഇഎസ്എ ഫോറസ്റ്റ് വില്ലേജില്‍ മാത്രം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് സുനില്‍ പാലമറ്റത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം  ഡയറക്ടര്‍ ഫാ ജയിംസ് പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ ജോര്‍ജ് മൈലാടൂര്‍, ഡോ. കെ.പി സാജു, സി.പി ജോയി, ജോര്‍ജ് കൊല്ലിയില്‍, ബീന കരുമാംകുന്നേല്‍, അഡ്വ. ജോയി വളയംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?