കടുത്തുരുത്തി: ഇഎസ്എ കരട് ബില്ലില്‍ കേരള സര്‍ക്കാര്‍ ഇടപെട്ടു കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നടത്തിയ ഒപ്പ് ശേഖരണത്തിന്റ രേഖകള്‍ തപാലില്‍ കേന്ദ്ര സര്‍ക്കാരിന് തപാലില്‍ അയച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പൂഴിക്കോല്‍ യൂണിറ്റ് പ്രതിഷേധ സദസ് നടത്തി.
പൂഴിക്കോല്‍ ഇടവക വികാരിയും യൂണിറ്റ് രക്ഷാധികാരിയുമായ ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.
ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ഉടന്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോട് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റും മേഖല ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് മങ്കുഴിക്കരി, രൂപതാ പ്രതിനിധി സലിന് കൊല്ലംകുഴി, വാര്‍ഡ് മെമ്പര്‍ ജെസി ലൂക്കോസ്, ട്രസ്റ്റി ലൂക്കോസ് താന്നിനില്ക്കുംതടത്തില്, മേഖല വൈസ് പ്രസിഡന്റ് രഞ്ജി സലിന്, ജെയിംസ് പൊതിപ്പറമ്പില്‍, മാത്യു കൊരക്കാലാ, ജോമോന് കരിക്കാട്ടില്‍, ജോജോ എളവേലി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *