Follow Us On

23

December

2024

Monday

ഇഎസ്എ: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി

ഇഎസ്എ: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി
താമരശേരി: ഇഎസ്എയുടെ ആശങ്ക അറിയിച്ചും വിലങ്ങാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ഉടന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി.
താമരശേരി രൂപതാ ചാന്‍സലറും ജനസംരക്ഷണ സമിതി കോ-ഓഡിനേറ്ററുമായ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റുമായ ഡോ. ചാക്കോ കാളംപറമ്പില്‍, വിലങ്ങാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രൂപതാ കമ്മിറ്റി കോ-ഓഡിനേറ്റര്‍ ഫാ. സായി പാറന്‍ക്കുളങ്ങര  എന്നിവര്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.
ഈ വിഷയങ്ങളില്‍ അനുഭാവ പൂര്‍വമായ സമീപനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?