Follow Us On

23

December

2024

Monday

റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണം; ചെറായി-മുനമ്പം നിവാസികള്‍ നിരാഹര സമരം ആരംഭിച്ചു

റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണം; ചെറായി-മുനമ്പം നിവാസികള്‍ നിരാഹര സമരം ആരംഭിച്ചു
ചെറായി: റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപി ക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി -മുനമ്പം നിവാസികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം വേളാങ്കണ്ണി മാതാ ദൈവാലയ വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മഹാത്മാഗാന്ധി ഉപയോഗിച്ച സമരവിധി തന്നെ ആധുനിക അധിനിവേശക്കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുനമ്പം കടപ്പുറംകാര്‍ അവലം ബിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വഖഫ് നിയമത്തിന്റെ ദുരുപയോഗം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും മോചനം നേടാന്‍ തീരുമാനിച്ചുറച്ചിട്ടു തന്നെയാണ് ഈ സഹന സമരം ആരംഭിച്ചിരിക്കുന്നതെന്നും ലക്ഷ്യം നേടിയതിനു ശേഷമേ ഇത് അവസാനിപ്പിക്കൂ എന്നും പറഞ്ഞു.
 അധികാരികള്‍ സത്യത്തിലേക്കും നീതിയിലേക്കും കണ്ണുകള്‍ തുറക്കുംവരെ ഈ സഹനസമരം തുടരുക തന്നെ ചെയ്യുമെന്നും കരമടയ്ക്കല്‍ അല്ല, സ്വന്തം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കലാണ് സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജി അയില്‍ പറഞ്ഞു.
കഴിഞ്ഞ 27-ന് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കെഎല്‍സിഎ സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ സമരത്തെത്തുടര്‍ന്ന് ഈ വിഷയത്തില്‍ വിവിധങ്ങളായ സമരപരിപാടികളും പ്രക്ഷോഭങ്ങളുമാണ് കേരളമെമ്പാടും ഉണ്ടായിട്ടുള്ളത്.  വഖഫ്-മുനമ്പം വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ നൂറുകണക്കിനാളുകള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ കാമ്പയിനുകളും ഈ വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു കഴിഞ്ഞുവെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍  സെബാസ്റ്റ്യന്‍ റോക്കി പാലയ്ക്കല്‍ പറഞ്ഞു.
സമരത്തിനു പൂര്‍ണ പിന്തുണ അറിയിച്ചു കൊണ്ടെത്തിയ പൂഞ്ഞാര്‍ സെന്റ മേരീസ് ദൈവാലയ പ്രതിനിധികള്‍ സമരം വിജയത്തിലെത്തും വരെ മുനമ്പം ജനതയോട് ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?